സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാനുള്ള ഓംബുഡ്സ്മാൻ ഉത്തരവ് കിട്ടിയിട്ടില്ല ; ഐൻടിയുസി സംസ്ഥാന പ്രസിഡൻറ്  

ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാനുള്ള ഓംബുഡ്സ്മാൻ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് ഐൻടിയുസി സംസ്ഥാന പ്രസിഡൻറ്    ആർ ചന്ദ്രശേഖരൻ. കെട്ടിടം എല്ലാ അനുമതികളോടെയുമാണ് നിർമ്മിച്ചതെന്നും ക്രമപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള നsപടികൾ നേരത്തെ പൂർത്തിയാക്കിയതാണെന്നുമാണ് വിശദീകരണം.

തിരുവനന്തപുരം ഈഞ്ചക്കലിന് സമീപത്തുള്ള ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം മൂന്ന് മാസത്തിനുള്ളിൽ ക്രമപ്പെടുത്തിയില്ലെങ്കിൽ പൊളിക്കാനാണ് ഓംബുഡ്സ്മാൻ ഉത്തരവിട്ടത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാൻഡിങ് ഏരിയയിലുള്ള  കെട്ടിടത്തിന്  സതേൺ എയർ കമാൻഡിന്റേയും എൻ.ഒ.സി.യും  ഇല്ലെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ നിഷേധിച്ചു. കെട്ടിടം നിർമ്മിക്കാനുള്ള എല്ലാ അനുമതിയും നഗരസഭയിൽ നിന്ന് ലഭിച്ചതാണെന്നും നഗരസഭയിൽ കൃത്യമായി നികുതികൾ അടക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ഉയർന്നു വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച രേഖകളും മാധ്യമ പ്രവർത്തകർക്കു മുൻപിൽ വച്ചു. സംഘടനക്കുള്ളിൽ  തന്നെയുള്ളവരാണ് ആക്ഷേപങ്ങൾക്കു പിന്നിൽ എന്നാണ്    നേതൃത്വം നൽകുന്ന വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here