Kerala Model Education:കേരള മോഡല്‍ പഠിക്കാന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത്

(Kerala Model Education)കേരള മോഡല്‍ പഠിക്കാന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക്ക് വസന്ത് കേസാര്‍ക്കറും ഉന്നത ഉദ്യോഗസ്ഥരും തലസ്ഥാനത്ത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമായി ഔദ്യോഗിക വസതിയില്‍ മൂന്ന് മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. 1957 ലെ ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും നിലവിലെ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും ഗുണഫലങ്ങളും വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നവീന ആശയങ്ങളും ഇരു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തു.

പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകകളാണ് കേരളം നടപ്പാക്കുന്നതെന്ന് മന്ത്രി ദീപക്ക് കേസര്‍ക്കാര്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പൊതുവിദ്യാഭ്യാസത്തിലെ കേരളത്തിന്റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്തു. കേരളം ജൂണ്‍ ഒന്നിന് നടത്തുന്ന സ്‌കൂള്‍ പ്രവേശനോത്സവം അടുത്ത വര്‍ഷം മുതല്‍ മഹാരാഷ്ട്രിയിലും നടപ്പാക്കുമെന്നും ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി ദീപക്ക് വസന്ത് കേസാര്‍ക്കര്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ ശക്തീകരണത്തിന് കേരളം നടത്തുന്ന സമൂഹ്യ ഇടപെടലുകളെയും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെയും മന്ത്രി അഭിനന്ദിച്ചു. ഭിന്നശേഷി മേഖലയിലെ ഇടപെടലുകളടക്കം എസ്എസ്‌കെ പദ്ധതികളും ചര്‍ച്ചയായി.

കേരളത്തില്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന കായിക, കലോത്സവങ്ങള്‍ , ശാസ്ത്ര മത്സരങ്ങള്‍ അടക്കമുള്ളവ മഹാരാഷ്ട്രയിലും നടപ്പാക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു, എസ്സിഇആര്‍ടി ഡയറക്ടര്‍ ആര്‍ കെ ജയപ്രകാശ്, എസ്എസ്‌കെ ഡയറക്ടര്‍ എസ് ആര്‍ സുപ്രിയ, എസ് ഐ ഇ ടി ഡയറക്ടര്‍ ബി അബുരാജ്, സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ പി പ്രമോദ് തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel