‘രണ്ട് കുട്ടികള്‍ മതി’ മാനദണ്ഡം നടപ്പാക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി| SC

രാജ്യത്ത് ‘രണ്ട് കുട്ടികള്‍ മതി’ മാനദണ്ഡം നിര്‍ബന്ധമായും നടപ്പാക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി(Supreme Court) തള്ളി. ജനസംഖ്യാവിസ്ഫോടനം തടയാന്‍ കര്‍ശനനടപടികള്‍ നിര്‍ദേശിക്കണം, ‘രണ്ട് കുട്ടികള്‍ മതി’ മാനദണ്ഡം രാജ്യവ്യാപകമായി നടപ്പാക്കണം, മാനദണ്ഡം ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണം- തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

‘നിയമനിര്‍മാണത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ല. നിയമകമീഷനോ കോടതിക്കോ ഇതില്‍ കാര്യമില്ല. ഞായറാഴ്ച്ച ദേശീയ ജനസംഖ്യാനിയന്ത്രണ ദിനമായി പ്രഖ്യാപിക്കണമെന്നത് പോലെയുള്ള ആവശ്യങ്ങളാണ് നിങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. അതെല്ലാം നിയമകമീഷന്‍ പരിഗണിക്കണമെന്ന് പറഞ്ഞാല്‍ പ്രായോഗികമല്ല’- ജസ്റ്റിസ് സഞ്ജയ്കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരനെ വിമര്‍ശിച്ചു. രാജ്യത്ത് ജനസംഖ്യ കുതിച്ചുയരുകയാണെന്നും അടിയന്തിര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ആയിരുന്നു ഹര്‍ജിക്കാരന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News