ADVERTISEMENT
കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് പരുക്കേറ്റ പ്ലസ് വണ്‍ വിദ്യാർഥി ഫർഹ ഫാത്തിമയുടെ ശസ്ത്രക്രിയ പൂർത്തിയായി.കുട്ടിയെ തീവ്രപരിചരണ
വിഭാഗത്തിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ആലുവ-പെരുമ്പാവൂർ റോഡിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യവുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാജിത നൗഷാദിന്‍റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധം നടന്നു.
മഞ്ഞപ്പെട്ടിയിൽ നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് സഞ്ചരിക്കവെ പെരിയാർ ജംങ്ഷനടുത്ത് വച്ചാണ്പ്ലസ് വണ്‍ വിദ്യാർത്ഥി ഫർഹ ഫാത്തിമ ബസിൽ നിന്ന് വീണത്.ബസിന്‍റെ മുൻവശത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിന്നു.അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമയതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.ഇതിനിടെ ആലുവ-പെരുമ്പാവൂർ റോഡിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യവുമായി പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധം നടന്നു.
റൂട്ടിൽ കെ.എസ്.ആർ.ടി.സി അധിക സർവ്വീസ് വേണമെന്നാണ് സമരക്കാരുടെ ആവശ്യം.വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദ്,ഷമീർ തുകലിൽ, ഷജീന ഹൈദ്രോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
.
Get real time update about this post categories directly on your device, subscribe now.