Oppo Reno 9 Pro: ഓപ്പോ റെനോ 9 പ്രോ ലോഞ്ച് 24 ന്

ഓപ്പോ റെനോ 9 പ്രോയുടെ(Oppo Reno 9 Pro) ലോഞ്ച് 24 ന് നടക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലോഞ്ചിങ്ങിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇത്. ലീക്കായ വിവരങ്ങള്‍ അനുസരിച്ച് ഫോണ്‍ 6.7-ഇഞ്ച് ഫുള്‍-എച്ച്ഡിയായിരിക്കും. കൂടാതെ ഒഎല്‍ഇഡി ഡിസ്പ്ലേയും 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍-ടിയര്‍ ക്യാമറയും ഫോണിലുണ്ടാകും.

വരാനിരിക്കുന്ന ഓപ്പോ റെനോ 9 പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 എസ്ഒസി ഉണ്ടാകുമെന്നാണ് വിവരം. 4,700ാഅവ ബാറ്ററിയാണ് ഹാന്‍ഡ്സെറ്റിനുള്ളതെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. വാനില ഓപ്പോ റെനോ 9, ഓപ്പോ റെനോ 9 പ്രോ എന്നിവയ്‌ക്കൊപ്പമാണ് ഫോണ്‍ ലോഞ്ച് ചെയ്യുന്നത്. ഈ മാസം 24 ന് ചൈനയില്‍ വെച്ചാണ് ലോഞ്ചിങ്. ടിപ്സ്റ്റര്‍ അഭിഷേക് യാദവ് ട്വിറ്ററില്‍ ഹാന്‍ഡ്‌സെറ്റ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 120ഒ്വ റിഫ്രഷിങ് റേറ്റും 2160ഒ്വ പിഡബ്ല്യൂഎം(പള്‍സ്-വിഡ്ത്ത് മോഡുലേഷന്‍) ഡിമ്മിംഗ്, 10-ബിറ്റ് റെസലൂഷന്‍ എന്നിവയാണ് ഹാന്‍ഡ്‌സെറ്റിന്റെ മറ്റു പ്രത്യേകതകള്‍.

50 മെഗാപിക്‌സല്‍ മെയിന്‍സെന്‍സറും എട്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും രണ്ടു മെഗാപിക്‌സല്‍ ക്യാമറയും അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഓപ്പോ റെനോ 9 പ്രോ + ല്‍ ഉള്ളത്. ഇതിന് 80ണ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുമുണ്ട്.192 ഗ്രാം ഭാരമുണ്ടെന്ന് പറയപ്പെടുന്നാണ് സൂചന.ഓപ്പോ റെനോ 9 സീരീസിന്റെ ലോഞ്ച് നവംബര്‍ 24 ന് നടക്കുമെന്ന് ഓപ്പോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോഞ്ച് ഇവന്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നാണ് തുടങ്ങുന്നത്.

7.99mm കനമുണ്ടെന്നാണ് പറയപ്പെടുന്നത്. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് മറ്റ് പ്രത്യേകതകള്‍. ഓപ്പോ റെനോ 9, ഓപ്പോ റെനോ 9 പ്രോ എന്നിവയ്ക്കൊപ്പമാണ് ഓപ്പോ റെനോ 9 പ്രോ+ ഉം അവതരിപ്പിക്കുന്നത്. വാനില വേരിയന്റിനും ഓപ്പോ റെനോ 9 പ്രോയ്ക്കും 4,500 എംഎഎച്ച് ബാറ്ററിയും 7.19 എംഎം കനവുമുണ്ട്. ഓപ്പോ റെനോ 9 ന് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഉള്ളത് . ഓപ്പോ റെനോ 9 പ്രോയ്ക്ക് 16ജിബി വരെ റാമും 256ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News