
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരില്‍ പുലിവാലുപിടിച്ച് ഐഎഎസ് ഓഫീസര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഐ.എ.എസ് ഓഫീസര്‍ അഭിഷേക് സിങിനെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലകളില്‍ നിന്ന് നീക്കിയത്. ഗുജറാത്തില്‍ പൊതു നിരീക്ഷകനായി ജോയിന്‍ ചെയ്തു എന്ന് കാണിച്ചായിരുന്നു ഉദ്യോഗസ്ഥന്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഒബ്‌സര്‍വര്‍ എന്ന് ബോര്‍ഡ് വെച്ച ഔദ്യോഗിക കാറില്‍ ചാരിനില്‍ക്കുന്നതിന്റെ ചിത്രമാണ് ഒന്ന്. സായുധധാരികളായ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രമാണ് രണ്ടാമത്തേത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അഭിഷേക് തന്നെ പബ്ലിക് സര്‍വന്റ്, നടന്‍, സോഷ്യല്‍ എന്‍ട്രപ്രണര്‍ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. സമാനരീതിയിലുള്ള നിരവധി ഫോട്ടോകള്‍ ട്വിറ്ററിലും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകനായാണ് യു.പി കാഡര്‍ ഓഫിസര്‍ ആയ അഭിഷേക് സിങ്ങിനെ നിയമിച്ചത്. അഹ്മദാബാദിലെ ബാപുനഗര്‍, അസര്‍വ നിയോജക മണ്ഡലങ്ങളുടെ ചുമതലയാണ് ഏല്‍പ്പിച്ചിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here