സിസ തോമസ് നിയമനം; സർക്കാർ സമർപ്പിച്ച ഹർജി ഈ മാസം 23 ന് പരിഗണിക്കും

കെ ടി യു വിസിയായി സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഈ മാസം 23 ന് പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. ഗവർണർ സമർപ്പിച്ച മറുപടി സത്യവാങ്ങ്മൂലത്തിൻ്റെ പകർപ്പ് ഹർജിക്കാരന് ലഭിക്കാൻ വൈകിയതിനാൽ എ ജി സാവകാശം തേടുകയായിരുന്നു.

അതേസമയം, ഇതിനിടെ സിസ തോമസിൻ്റ നിയമനത്തിൽ അപാകതയില്ലെന്ന് ഗവർണർ സത്യവാങ്ങ്മൂലത്തിൽ അവകാശപ്പെട്ടു. സർക്കാർ ഹർജി നിലനിൽക്കില്ല. സിസ തോമസിന് മതിയായ യോഗ്യതയുണ്ടെന്നും ഗവർണർ അവകാശപ്പെട്ടു. സർക്കാർ ശുപാർശ ചെയ്തവർക്ക് വി സി ചുമതല നൽകാനാവില്ലന്നും ഗവർണർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News