പ്രിയപ്പെട്ട രാധേട്ടന് , നമ്മുടെ സ്വന്തം മിനിസ്റ്റർക്ക്‌ ഒരുപാട് ഒരുപാട് സ്നേഹം , നന്ദി …ഡോ. സതീഷ് പരമേശ്വരൻ എഴുതുന്നു

പ്രിയപ്പെട്ട രാധേട്ടന് , നമ്മുടെ സ്വന്തം മിനിസ്റ്റർക്ക്‌ ഒരുപാട് ഒരുപാട് സ്നേഹം , നന്ദി …ഡോ. സതീഷ് പരമേശ്വരൻ എഴുതുന്നു …

ജീവിതത്തിൽ സൂക്ഷിയ്ക്കപ്പെടുന്ന വലിയ സമ്പാദ്യം എന്നത് നല്ല ഓർമ്മകളാണ് , നല്ല അനുഭവങ്ങളിലൂടെ കടന്ന് പോയതിനെ ഓർക്കുന്നത് . എന്റെ ജീവിതത്തിൽ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൂടെയാണ് ഞാൻ ഇന്നലെ രാത്രിയും ഇന്നത്തെ പ്രഭാതവും കടന്ന് വന്നത് . ചില ആളുകൾ എന്ത് കൊണ്ടാവും ചില സ്ഥാനങ്ങളിൽ ഇരിയ്ക്കപ്പെടുന്നത് എന്നറിയുമോ .? ഉയർന്നതെങ്കിൽ അസൂയാവഹമായ കുറ്റവും താഴന്നതെങ്കിൽ പരിഹാസപരമായ വിമര്ശനവും കൊണ്ടാവും സമൂഹം പലപ്പോഴും അവരെ അളന്നെടുക്കുക , സത്യത്തിൽ അത് ഉയർന്ന സ്ഥാനമെങ്കിൽ അവരുടെ കഴിവും സമർപ്പണവും അതിനായി ഉള്ള അർഹതയുമാണ് . അവരെ നമുക്കെപ്പോഴും അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാകൂ .കാരണം അവരെ എത്രയോ നമുക്കറിയാം എന്ന കരുതിയാലും അതിനപ്പുറമായിരിയ്ക്കും അവർ എപ്പൊഴും ..! വ്യശ്ചികം 1 നു ശബരി മലയിൽ എത്തുകയും തൊഴാൻ കഴിയുക എന്നതും ഒരു സ്വപ്നമായി കരുതുകയും എന്നാലത് ആഗ്രഹിയ്ക്കുന്നത് പോലെ പ്രായോഗികമായി നടക്കില്ല എന്ന് കരുതി സ്വയം മാറ്റി വെയ്ക്കുകയും ചെയ്ത് കൊണ്ടിരിയ്ക്കുകയും പതിവാണ് . പക്ഷെ അത് പറയാതെ തന്നെ മനസിലാക്കിയെന്നോണം കഴിഞ്ഞ ദിവസം നമ്മുടെ പ്രിയപ്പെട്ട ദേവസ്വം മന്ത്രി ശ്രീ രാധാകൃഷ്ണൻ സർ ” ഡോക്ടറെ വരുന്നോ വ്യശ്ചികം 1 നു ” എന്ന് ചോദിയ്ക്കുകയും ” വരണം ” എന്ന് പറയുകയും ചെയ്തു . ആ വാക്കുകൾ എനിയ്ക്ക് വലിയ സന്തോഷം തന്നു . ഞാൻ ഇന്നലെ അദ്ദേഹം പറഞ്ഞത് പോലെ പമ്പ ഗസ്റ്റ്‌ ഹൗസിൽ എത്തുകയും ചെയ്തു .

അദ്ദേഹം തിരുവനന്ത പുരത്ത്‌ നിന്ന് എത്തിയത് പറഞ്ഞതിലും അല്പം താമസിച്ചാണ് . വിവിധ കാരണങ്ങൾ കൊണ്ട് യാത്ര വൈകിയതിനാൽ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ല , അദ്ദേഹം എത്തുന്നത് വരെ അവിടെ ശക്തമായ മഴയുണ്ടായിരുന്നു . വെള്ളം വീണ് വഴി നടക്കാൻ അത്ര സുഖ കര മായിരുന്നില്ല . കളക്ടറും സ്ഥലം എം എൽ എ യും മറ്റുള്ളവരും കൂടി സ്വീകരിയ്ക്കപ്പെട്ട് ഗസ്റ്റ്‌ ഹൗസിൽ എത്തുമ്പോൾ കണ്ടപാടെ വിവരങ്ങൾ തിരക്കുകയും എന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്തു .

കുറച്ച് നേരം അവിടെ മീറ്റിംഗ് നടക്കുകയും തുടർന്ന് സന്നിധാനത്തേയ്ക്ക് നടന്ന് കയറാൻ അദ്ദേഹം തയ്യാറാകുകയും ചെയ്തു . ദീർഘയാത്രയും പരിപാടികളുടെ ബാഹുല്യവും അത് കൊണ്ട് ഭക്ഷണം കഴിയ്ക്കാത്ത അവസ്ഥയും ഒപ്പം മഴ പെയ്ത വഴിയും അദ്ദേഹം നടന്ന് കയറുന്നതിൽ എനിയ്ക്ക് വിഷമവും ആശങ്കയും ഉണ്ടായിരുന്നു . എന്നാൽ അദ്ദേഹം ഒട്ടും വിഷമങ്ങളില്ലാതെ നടന്ന് തന്നെ മല കയറി . ഞാൻ മുകളിൽ പറഞ്ഞത് പോലെ ചിലർ ഉന്നതിയിലേക്ക് പോകുന്നതും എത്ര മനസിലാക്കി എന്ന് കരുതിയാലും പിന്നെയും അത്ഭുതപ്പെടുത്തുന്ന ആളുകളിൽ പ്രധാനിയാണ് പ്രിയപ്പെട്ട രാധേട്ടൻ .

അദ്ദേഹം വെറുതെ നടന്ന് മല കയറുകയായിരുന്നില്ല . മല കയറുന്ന ഭക്തരോടും ,ഇറങ്ങുന്ന ഭക്തരോടും സംസാരിയ്ക്കുകയും സ്നേഹം പങ്കിടുകയും , കച്ചവടക്കാരോട് ന്യായമായ വില ഈടാകാവു , അല്ലാതെ കൊന്നു കളയരുതെന്ന് കളിയും കാര്യവുമായി പറഞ്ഞ് , വഴിയിലെ കുടി വെള്ളം ക്യത്യമായി വരുന്നുണ്ടൊ എന്ന് പരിശോധിച്ച് , ശുചിമുറികൾ പ്രവർത്തിയ്ക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് , അമിത വേഗത്തിൽ പോകരുതെന്ന് ട്രാക്ടറുകളോട് ഉപദേശിച്ച് , വഴിയിൽ വിശ്രമിയ്ക്കുന്നവരോട് ബുദ്ധിമുട്ടുണ്ടോ എന്ന് തിരക്കി , ആതുര സേവനക്കാരോട് ക്യത്യമായി എപ്പൊഴും ഇടപെടണമെന്ന് ഓർമ്മിപ്പിച്ച് , റോഡിൽ എന്തെങ്കിലും കുറവ് തോന്നിയതിനെ നികത്താൻ നിർദ്ദേശിച്ച് , പ്ലാസ്റ്റിക് മാലിന്യമുണ്ടെങ്കിൽ അത് മാറ്റി അങ്ങിനെ എല്ലായിടവും കണ്ണും കയ്യുമെത്തി , പോലീസ് കാരോടും മറ്റ്‌ വിഭാഗ ജീവനക്കാരോടും ക്യത്യമായ കാര്യങ്ങൾ ചോദിച്ചു , നിർദ്ദേശങ്ങൾ നൽകി സന്നിധാനത്തെത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു . അവിടെ ഒരു മീറ്റിംഗ് കഴിയുമ്പോൾ 1 മണി കഴിഞ്ഞിരുന്നു . ഏകദേശം ഒരു മണിക്കൂറോളം വിശ്രമിച്ച് , വൃശ്ശിച്ചികം ഒന്നിന് നട തുറക്കുമ്പോൾ അവിടേയ്ക്ക് ..

തുടർന്ന് വീണ്ടും തിരക്കുകളിലേക്ക് …!! നടന്ന് കയറുമ്പോൾ ആളുകളോട് സംസാരിയ്ക്കുന്നത് കണ്ട് ഇതര സംസ്ഥാനക്കാർ അദ്ദേഹം ഒരു മന്ത്രിയാണ് എന്നതിൽ അത്ഭുതപ്പെടുന്നത് കണ്ടു ; അതും കാലിൽ മുള്ള് കയറി അതെടുക്കാൻ ശ്രമിയ്ക്കുന്നവരുടെ അടുത്ത് പോയി അത് ശ്രദ്ധിയ്ക്കുയും എന്നോട് അതിനെന്തെങ്കിലും ചെയ്യാൻ പറയുകയും ചെയ്തപ്പോൾ ; സാരമില്ല , നിങ്ങൾ പൊയ്ക്കോളൂ എന്നവർ പറഞ്ഞപ്പോഴും ഒരു പൊതു പ്രവർത്തകൻ എന്ന് കരുതിയെന്നല്ലാതെ മന്ത്രിയാണ് എന്നവർ കരുതിയില്ല , അത് അറിയിച്ചപ്പോൾ ഞെട്ടുന്ന അവരുടെ മുഖം ഇപ്പോഴും ഓർക്കുന്നു . ആന്ധ്രക്കാരായ ചില ഭക്തർ സെൽഫി എടുത്തതും . ഒരേ സമയം അധികാരം നൽകുന്ന ബാധ്യതയും അതെ സമയം ഒരു സാധാരണ മനുഷ്യനായിരിക്കേണ്ട കടമയും ക്യത്യമായി ഏകോപിപ്പിച്ച് , അമിതമായ ജോലി ത്തിരക്കുകളിൽ സ്വന്തം ആരോഗ്യം നോക്കാതെ , ഭക്ഷണം ക്യത്യമായി കഴിയ്ക്കാതെ വേണ്ടത്ര ഉറങ്ങാതെ എങ്ങിനെ…

അദ്ദേഹം ഇതൊക്കെ ചെയ്യുന്നൂ എന്നത് എനിയ്ക്ക് അത്ഭുതമാണ്.സ്വന്തം ജീവിത സാഹചര്യങ്ങളിൽ നിന്ന് ജീവിതത്തെ മനസിലാക്കിയ ഒരാൾ ഏത് വലിയ സ്ഥാനത്തെത്തിയാലും ഇങ്ങനെയേ പെരുമാറൂ എന്ന് മനസിലാകുമെങ്കിലും , അങ്ങിനെ ഉള്ളവർ അപൂർവ്വമാണ് ; ഈ അത്ഭുതം , അടുത്ത് നിന്നറിയാൻ കഴിഞ്ഞതും ഒപ്പം വ്യശ്ചികം 1 നു എല്ലാവരും ആഗ്രഹിയ്ക്കുന്നത് പോലെ ഒന്ന് അയ്യനെ കണ്ടു തൊഴാൻ കഴിഞ്ഞത് , രാധെട്ടൻ്റെ സ്നേഹം കൊണ്ട് കഴിഞ്ഞൂ എന്നതുമാണ് എന്റെ ജീവിതത്തിന്റെ ആദ്യമേ സൂചിപ്പിച്ച ഏറ്റവും മനോഹരമായ നിമിഷങ്ങൾ …പ്രിയപ്പെട്ട രാധേട്ടന് , നമ്മുടെ സ്വന്തം മിനിസ്റ്റർക്ക്‌ ഒരുപാട് ഒരുപാട് സ്നേഹം , നന്ദി..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News