ADVERTISEMENT
ഉത്തരാഖണ്ഡിലെ ചാമോലിയിൽ വാഹനം മലയിടുക്കിലേക്ക് വീണ് അപകടം. വാഹനത്തിലുണ്ടായിരുന്ന 12 പേരും മരിച്ചു.രണ്ട് സ്ത്രീകളും 10 പുരുഷന്മാരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.ഉത്തരാഖണ്ഡിലെ ചാമോലിയിലാണ് അപകടം നടന്നത്.500 മീറ്ററിലേറെ താഴ്ചയിലേക്കാണ് 12 പേർ സഞ്ചരിച്ച വാഹനം മറിഞ്ഞത്.മരിച്ചവരെല്ലാം തന്നെ ഉത്തരാഖണ്ഡ് സ്വദേശികളാണ്.
അതേസമയം, അപകടത്തിന്‍റെ കാരണം വ്യക്തമല്ല. കനത്ത മൂടല്‍മഞ്ഞ് പ്രദേശത്തുണ്ടായിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയുടെ രണ്ടംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ജില്ലാ മജിസട്രേട്ട് ഉള്‍പ്പെടെയുള്ളവര്‍ അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.