കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് ക്രിസ്റ്റ്യാനോയുടെ കട്ട്ഔട്ട് ഒരുക്കി കുട്ടിക്കൂട്ടം

ലോകകപ്പ് ആവേശത്തില്‍ നിറഞ്ഞിരിക്കുകയാണ് കേരളവും. നിരത്തുകളില്‍ കളിക്കാരുടേയും ടീമുകളുടേയും ഫ്‌ളെക്‌സുകളും ആളുകളുടെ ചുണ്ടുകളില്‍ ലോകകപ്പ് വിശേഷങ്ങളും നിറഞ്ഞു കഴിഞ്ഞു. ഈ സമയം തങ്ങളുടെ ഇഷ്ട താരത്തിന്റെ കട്ടൗട്ട് സ്ഥാപിച്ച ഒരു ആരാധക കൂട്ടമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

മലപ്പുറം പെരിന്തല്‍മണ്ണ മണ്ണാര്‍മലയിലെ കുരുന്നുകളാണ് തങ്ങളുടെ സൂപ്പര്‍ ഹീറോ ക്രിസ്റ്റിയാനോയുടെ കട്ടൗട്ട് തയ്യാറാക്കി തെങ്ങില്‍ സ്ഥാപിച്ചത്. കാര്‍ഡ് ബോര്‍ഡ് വെട്ടി, സ്‌പോര്‍ട്‌സ് പേജില്‍ വന്ന ക്രിസ്റ്റ്യാനോയുടെ ഒരു തല വെട്ടിയെടുത്താണ് ഇവര്‍ കട്ടൗട്ട് തയ്യാറാക്കിയത്.

കട്ടൗട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പലരും വിളിക്കുന്നതായും സൗജന്യമായി കട്ടൗട്ട് തയ്യാറാക്കി തരാം എന്ന് പറഞ്ഞതായും കുട്ടികള്‍ പറയുന്നു. എട്ടാം ക്ലാസുകാരന്‍ ഹിഷാന്‍, അന്‍സിഫ്, നാലാം ക്ലാസില്‍ പഠിക്കുന്ന മര്‍വാന്‍ എന്നിവര്‍ ചേര്‍ന്നാണ് കട്ടൗട്ട് തയ്യാറാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News