
തളിപ്പറമ്പില്‍ പരിചയപ്പെട്ട ജ്യോത്സ്യനെക്കുറിച്ചുള്ള രസകരമായ ഓര്‍മ പങ്കുവെയ്ക്കുകയാണ് നടന്‍ ശ്രീനിവാസന്‍. ജ്യോത്സ്യന്റെ മിടുക്ക് പ്രശംസിക്കാതെ വയ്യെന്ന് കൈരളി ടിവിയുടെ പരിപാടിയില്‍ ഓര്‍ത്തു പറയുകയായിരുന്നു അദ്ദേഹം.
‘ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു. വഴിയരികില്‍ കണ്ട ഒരു ജ്യോത്സന്‍ എന്റെ അടുത്ത് വന്നിട്ട് നിങ്ങളറിയാതെ ഒരു പെണ്‍കുട്ടി നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ അന്ധാളിച്ച് അദ്ദേഹത്തെ ഒന്ന് നോക്കി. ഒരു നിമിഷം ഇവിടെ നില്‍ക്കൂ, എല്ലാം വിശദമായി പറയാമെന്ന് പറഞ്ഞു. എന്നാല്‍, അന്നത്തെ എന്റെ അവസ്ഥയില്‍ ഒരു പെണ്‍കുട്ടിയും എന്നെ സ്‌നേഹിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നറിയാവുന്നതു കൊണ്ടും അവിടെ ഇരുന്നാല്‍ കൊടുക്കാനുള്ള പ്രതിഫലം കയ്യില്‍ ഇല്ലാത്തതു കൊണ്ടും ഞാന്‍ പെട്ടെന്ന് സ്ഥലം വിട്ടു. പക്ഷെ, അത്തരമൊരു കാര്യം പറഞ്ഞ് എന്നെ അവിടെ ഇരുത്താന്‍ അദ്ദേഹം കാണിച്ച മിടുക്ക് അഭിനന്ദിക്കേണ്ടത് തന്നെയായിരുന്നു. കൂടാതെ മറ്റൊരു കാര്യവും അദ്ദേഹം പറഞ്ഞു. ഇന്നസെന്റിന്റെ സമയം വളരെ മോശമാണ്. അദ്ദേഹത്തോട് എത്രയും പെട്ടെന്ന് തന്നെ വന്ന് കാണണമെന്ന് പറഞ്ഞു. എന്നാല്‍, ഇത്തരം കാര്യങ്ങളിലൊന്നും ഒട്ടും വിശ്വാസം പോലുമില്ലാത്ത അദ്ദേഹത്തോട് ഞാനത് പറഞ്ഞു പോലുമില്ല’, ശ്രീനിവാസന്‍ പറഞ്ഞു.
പള്ളിയിലൊന്നും പോവാത്തയാളാണ് ഇന്നസെന്റെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരിക്കല്‍ അദ്ദേഹത്തോട് ഒരു സുഹൃത്ത് ചോദിച്ചു, നിങ്ങളെന്താണ് പള്ളിയിലൊന്നും പോകാത്തതെന്ന്. വല്ലപ്പോഴും പള്ളിയില്‍ പോയാല്‍ കര്‍ത്താവ് തന്നെ കണ്ടുപിടിക്കും. ആഹാ, നീ ഇപ്പോഴും ജീവനോടെയുണ്ടല്ലേ എന്ന് കണ്ട കര്‍ത്താവ് ഇനി തനിക്ക് വല്ല ശിക്ഷയും തന്നാലോ എന്നാണ് ഇന്നസെന്റ് പറഞ്ഞത്. ആ ഇന്നസെന്റിനോട് എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ പറയുകയെന്ന് ശ്രീനിവാസന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here