ADVERTISEMENT
വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചിൽ പ്രദേശത്തുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. സൈന്യത്തിലെ 56 RR-ലെ 3 ജവാൻമാരാണ് ഹിമപാതത്തിൽ അപകടത്തിൽപ്പെട്ടത്. 56 രാഷ്ട്രീയ റൈഫിൾസിലെ ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. മൂവരുടെയും മൃതദേഹം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. നിയന്ത്രണരേഖയോട് ചേർന്നാണ് ഹിമപതമുണ്ടായതെന്ന് കുപ് വാര എസ്എസ്പി യൂഗൽ മൻഹാസ് പറഞ്ഞു.
ഹവൽദാർ കമലേഷ് സിംഗ് (39), നായിക് ബൽവീർ(33), ശിപായി രജീന്ദർ (25) എന്നിവരാണ് മരണപ്പെട്ടത്. മൂവരും രാജസ്ഥാൻ സ്വദേശികളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.