
ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി .
ശബരിമല ദർശനത്തിന് ദിവസേന അൻപതിനായിരം രൂപയ്ക്ക് ഹെലികോപ്റ്റർ സർവീസ് എന്ന് അറിയിച്ചുകൊണ്ട് ഹെലി കേരള കമ്പനി വെബ്സൈറ്റിൽ കാണിക്കുന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടാണ് ദേവസ്വം ബഞ്ച് ഇടപെട്ടത്. ഹെലികേരള കമ്പനിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
അതേസമയം, കേന്ദ്ര ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയോടുകൂടിയാണോ ഹെലികോപ്റ്റർ സർവീസ് നടത്തുന്നത് എന്നാണ് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത് വിഷയത്തിൽ നാളെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here