ദില്ലി സർവകലശാലയിലെ മിറാണ്ട ഹൗസ് കോളേജിലെ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലപ്പുറം കോട്ടക്കൽ സ്വദേശിനി നന്ദനയെയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാൽ കഴിഞ്ഞകുറച്ച് നാളുകളായി ഇവർ വിഷാദരോഗത്തിന് മരുന്നുകൾ കഴിച്ചിരുന്നുവെന്ന് നന്ദനയുടെ സുഹൃത്തുക്കൾ പറഞ്ഞു.
ADVERTISEMENT
ബസ് ഹമ്പ് ചാടുന്നതിനിടെ അടിയുലഞ്ഞു, അടയ്ക്കാത്ത വാതിലിലൂടെ പുറത്തേയ്ക്ക്; യാത്രക്കാരന് ദാരുണാന്ത്യം
ആലത്തൂരില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ യാത്രക്കാരന്‍ മരിച്ചു. എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടി പി ജോണ്‍സണാണ്(54) മരിച്ചത്. ബസ് ഹമ്പ് ചാടുന്നതിനിടെ, അടയ്ക്കാത്ത വാതിലിലൂടെ പുറത്തേയ്ക്ക് വീഴുകയായിരുന്നു.
ദേശീയ പാതയുടെ സര്‍വ്വീസ് റോഡില്‍ എരിമയൂര്‍ ഗവ. എച്ച്എസ്എസിന് സമീപത്തായിരുന്നു സംഭവം. കണ്ണനൂരില്‍ സ്വകാര്യ സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ജോണ്‍സണ്‍ എരിമയൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ജോലിക്കു പോകാനായി ബസില്‍ കയറിയത്.
ബസ് സ്റ്റോപ്പില്‍ നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്പ് ചാടുമ്പോള്‍ ആടിയുലഞ്ഞ ബസില്‍ പിന്നിലെ ചവിട്ടുപടിക്ക് സമീപം നിന്ന ജോണ്‍സണ്‍ പാതയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ വാതില്‍ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു. ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഉച്ച കഴിഞ്ഞായിരുന്നു മരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.