BCCI; ടി20 ലോകകപ്പിലെ വീഴ്ച: ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള മുഴുവൻ സെലക്ഷൻ കമ്മിറ്റിയെയും ബിസിസിഐ പുറത്താക്കി

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ സെലക്റ്റർ ചേതൻ ശർമയേയും സെലക്ഷൻ കമ്മിറ്റിയെയും ബിസിസിഐ പുറത്താക്കി. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്‌ടര്‍ക്ക് ലഭിക്കാറ്. സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. നവംബർ 28ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ബിസിസിഐ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.

ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരാജയപ്പെട്ടതിനെ തുടർന്നാണ് ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള നാലംഗ സീനിയർ ദേശീയ സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പുറത്താക്കിയത്.

ചേതൻ (നോർത്ത് സോൺ), ഹർവിന്ദർ സിംഗ് (സെൻട്ര സോൺ), സുനിൽ ജോഷി (സൗത്ത് സോൺ), ദേബാശിഷ് ​​മൊഹന്തി (ഈസ്റ്റ് സോൺ) എന്നിവർ സീനിയർ ദേശീയ സെലക്ടർമാരായിരുന്നു. 2020-21 കാലയളവിലാണ് ചേതൻ ശർമയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്. തുടർന്ന് നടന്ന രണ്ടു ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്ക് ഫൈനലിൽ ഇടം പിടിക്കാൻ ആയിരുന്നില്ല. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here