Kochi: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി(kochi)യിൽ മോഡലായ 19 കാരിയെ കാറിൽ കൂട്ടമാനഭംഗം ചെയ്ത കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാൻകാരി ആണ് പീഡനത്തിന് ഒത്താശ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഡിജെ പാർട്ടി(dj party) കഴിഞ്ഞ് മദ്യലഹരിയിലായ മോഡലിനെ മൂന്ന് യുവാക്കൾക്കൊപ്പം കാറിൽ കയറ്റിവിട്ടത് രാജസ്ഥാൻ(rajastan) കാരിയാണ്. ഇവരുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് ഉണ്ടായ സംഭവമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News