ADVERTISEMENT
ദില്ലിയിൽ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കിയ കേസില്‍ പ്രതി അഫ്‌താബ് കൊല്ലപ്പെട്ട ശ്രദ്ധയെ മര്‍ദിച്ചിരുന്നതിന് തെളിവുകള്‍ പുറത്ത്. കഴുത്ത് വേദനയും നടുവേദനയുമായി ശ്രദ്ധ ചികില്‍സയ്ക്കെത്തിയതായി മുംബൈയിലെ ഡോക്ടര്‍ വെളിപ്പെടുത്തി. മൂന്ന് ദിവസം അഡ്മിറ്റ് ആയിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ആശുപത്രിയിലെത്തിയ സമയത്ത് അഫ്താബും കൂടെയുണ്ടായിരുന്നു. 2020ലാണ് സംഭവം. പ്രതി ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും ശ്രദ്ധയെ കൊലപ്പെടുത്തിയ ദിവസം അഫ്താബ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.
മര്‍ദനത്തിന്‍റെയും വിവരങ്ങള്‍ അടങ്ങിയ വാട്സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു. അഫ്താബിന്‍റെ നാര്‍ക്കോ അനാലിസിസ് പരിശോധന അഞ്ചുദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ സാകേത് കോടതി നിര്‍ദേശിച്ചു. രോഹിണി ഫൊറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധന നടത്തേണ്ടത്.
അതേസമയം പ്രതി അഫ്താബിന്റെ വീട്ടിൽനിന്ന് മൂർച്ചയേറിയ ആയുധങ്ങൾ കണ്ടെടുത്തു . ഫ്ലാറ്റിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത് .
ഇവ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെന്നാണ് സൂചന .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.