ഇനി ഫുട്ബോളിന്റെ ആറാട്ട് ….ലോകകപ്പിനൊരുങ്ങി ഖത്തർ

അറേബ്യൻ ശിൽപ ചാതുരിയുടെ മകുടോദാഹരണങ്ങളാണ് ഖത്തർ ലോകകപ്പിനായി നിർമിച്ച പടുകൂറ്റൻ സ്റ്റേഡിയങ്ങൾ. തീരദേശ നഗരമായ അൽഖോറിലെ അൽ ബായ്ത്ത് സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞു.

ലോക കാൽപന്ത് കളി മാമാങ്കത്തിന്റെ ഉദ്ഘാടന വേദിയാകാൻ ഏറ്റവും അനുയോജ്യമാണ് അൽ ബായ്ത്ത് സ്റ്റേഡിയം. ദോഹയിൽ നിന്നും 35 കിലോമീറ്റർ അകലെ ഉള്ള ഈ സ്റ്റേഡിയത്തിന്റെ പരമാവധി ശേഷി 60,000 സീറ്റാണ്. കൂടാരം പോലുള്ള രൂപഘടനയാണ് ഈ സ്‌റ്റേഡിയത്തിന്.

അറേബ്യൻ രാജ്യങ്ങളിലെ ആദിമ ഗോത്രക്കാർ ഉപയോഗിച്ചിരുന്ന ടെൻറുകളുടെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്റെ നിർമാണം.നാടോടികൾ ഉപയോഗിക്കുന്ന ബൈത്ത് അൽ ഷാർ ടെന്റുകളിൽ നിന്നാണ് അൽബായ്ത്ത് സ്റ്റേഡിയത്തിന് ഈ പേര് ലഭിച്ചത്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത ,മുകൾ ഭാഗം തുറന്നതാണ് സ്റ്റേഡിയങ്ങൾ . സൗരോർജ്ജത്തിൽ അധിഷ്ഠിതമായ ലേറ്റസ്റ്റ് കൂളിംഗ് ടെക്നോളജിയാണ് സ്‌റ്റേഡിയങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യൻ സമയം രാത്രി 9:30 നാണ് എ ഗ്രൂപ്പിലെ ഖത്തർ – ഇക്വഡോർ ഉദ്ഘാടന മത്സരം. 5 ഗ്രൂപ്പ് റൌണ്ട് മത്സരങ്ങളും 3 നോക്കൌട്ട് മത്സരങ്ങളും ഉൾപ്പെടെ ആകെ 8 മത്സരങ്ങളാണ് അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ അരങ്ങേറുക.ലോകകപ്പിന് ശേഷം മുകളിലെ നിര സീറ്റുകൾ നീക്കം ചെയ്യുകയും വികസ്വര രാജ്യങ്ങൾക്ക് നൽകുകയും ചെയ്യും . സ്റ്റേഡിയത്തിന്റെ ശേഷി 32,000 ല്‍ താഴെയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ സ്റ്റേഡിയത്തിൽ പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിങ് സെന്ററും തുറക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe