
ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷം.വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് മോശം അവസ്ഥയായ 303 ആണ്.പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു. അതേസമയം ദില്ലിയിലെ ആനന്ദ് വിഹാർ, പ്രശാന്ത് വിഹാർ എന്നിവിടങ്ങളിൽ 400 നു മുകളിലാണ് വായുഗുണ നിലവാര സൂചിക രേഖപ്പെടുത്തിയത്.
അപകടകരമായ ഈ അവസ്ഥ കാരണം പ്രദേശവാസികൾക്ക് ശ്വാസതടസം പോലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. കാറ്റിന്റെ വേഗതയിലെ കുറവും, അമിതമായ വാഹനങ്ങളുടെ ഉപയോഗവും, വിളവെടുപ്പിന് ശേഷം പാടങ്ങളിൽ തീയിടുന്നതുമാണ് വായു മലിനീകരണം വർദ്ധിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here