
കൊല്ലത്ത് ഫോറസ്റ്റ് സ്റ്റേഷനിൽ യുവാവിന് മർദ്ദനമേറ്റ വിഷയത്തിൽ ഡി.എഫ്.ഒയുടെ റിപ്പോർട്ട് അപൂർണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കുറ്റത്തിൻ്റെ ഗൗരവം കുറച്ച് കാണിക്കുന്നതാണ് റിപ്പോർട്ട്. വിശദമായി അന്വേഷിക്കാൻ PCCF നെ ചുമതലപ്പെടുത്തി. റിപ്പോർട്ട് കിട്ടിയാലുടൻ കർശന നടപടി എടുക്കും. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്നും ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ആര്യങ്കാവ് സ്വദേശി സന്ദീപിനാണ് മർദ്ദനമേറ്റത്. ഒരു കേസുമില്ലാതെ സെല്ലിൽ അടച്ച്, കെട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്നാണ് സന്ദീപ് പറഞ്ഞത്. സെല്ലിനകത്ത് രക്തം ഒലിപ്പിച്ച് മുറിവുമായി നിൽക്കുന്ന സന്ദീപിന്റെ ദൃശ്യങ്ങൾ കൈരളിന്യൂസ് പുറത്തുവിട്ടിരുന്നു.
സന്ദീപ് സ്റ്റേഷനിൽ എത്തി അങ്ങോട്ട് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സന്ദീപ് ആദ്യം മർദ്ദിച്ചെതെന്ന വിശദീകരണമാണ് വനം വകുപ്പ് നൽകിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് തന്നെ മർദിച്ചതെന്ന് സന്ദീപ് പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെന്മല ഡി.എഫ്.ഒയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here