
കൊച്ചി(kochi) കൂട്ട ബലാത്സംഗ വാർത്തകൾ ആശങ്ക ഉണ്ടാക്കിയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി(p satheedevi). കുറ്റമറ്റ രീതിയിലുള്ള പൊലീസ് സംവിധാനം ഉണ്ടാകണമെന്നും കുറ്റമറ്റ രീതിയിൽ തന്നെ അന്വേഷണം നടത്തണമെന്നും സതീദേവി പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ സമൂഹം ഇടപെടണമെന്നും സതീദേവി ആവശ്യപ്പെട്ടു.
സംഭവം സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും യാത്രാ വേളകളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ പൊലീസ് സംവിധാനവും, സിസിടിവികളും ശക്തിപ്പെടുത്തണമെന്നും പി സതീദേവി പറഞ്ഞു. ഡി ജെ പാർട്ടികൾ അഴിഞ്ഞാട്ടത്തിന്റെ വേദിയാകുന്നു, ഇത്തരം സ്ഥലങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തണമെന്നും സതീദേവി തിരുവനന്തപുരത്ത് പറഞ്ഞു.
Youthcongress: അഞ്ച് വയസുകാരനെ ഉടുപ്പിടാതെ നിലത്ത് കിടത്തി യൂത്ത്കോൺഗ്രസ് സമരം; ശിശുക്ഷേമസമിതി പരാതി നല്‍കി
പൊതുസ്ഥലത്ത് ഷര്‍ട്ട് അഴിച്ചുമാറ്റി പ്ലാസ്റ്റിക്കും ചപ്പുചവറുകളും ശരീരത്തില്‍ ചുറ്റിവെച്ച് 5 വയസുള്ള കുട്ടിയെ സമരത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി എറണാകുളം സെന്ററല്‍ പൊലീസില്‍ ജൂവ്‌നൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പരാതി നല്‍കി. കൊച്ചിയില്‍ മൂന്ന് വയസുകാരന്‍ ഓടയില്‍ വീണ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലാണ് കുട്ടിയെ പങ്കെടുപ്പിച്ചത്.
അഞ്ച് വയസുകാരനെ ഉടുപ്പിടാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കുട്ടിയുടെ മേല്‍ പ്ലാസ്റ്റിക്കും ചുള്ളിക്കമ്പും ഇട്ട് അമ്മയുടെ അടുക്കലാണ് കിടത്തിയത്. അതേസമയം, നിയമ പ്രശ്‌നങ്ങള്‍ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടുവന്നതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here