വിദ്യാർഥിനിയുടെ നഗ്നചിത്രം ആവശ്യപ്പെട്ട് ഭീഷണി ; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയുടെ നഗ്നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പച്ചക്കറിക്കട തൊഴിലാളിയായ ഇലഞ്ഞി വേലംപറമ്പിൽ വീട്ടിൽ അജയ് ജോർജാണ് (21) അറസ്റ്റിലായത്.

അജയ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പെൺകുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വിദ്യാർഥിനി നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News