പാലക്കാട്ടെ ഗവ. മെഡിക്കൽ കോളേജിൽ യുഡിഎഫ് നടത്തിയത് 272 പിൻവാതിൽ നിയമനങ്ങൾ

പാലക്കാട്ടെ ഗവ. മെഡിക്കൽ കോളേജിൽ യുഡിഎഫ് നടത്തിയത് 272 പിൻവാതിൽ നിയമനങ്ങൾ. 2013-14 വർഷത്തിലാണ് നിയമനങ്ങൾ നടന്നത്. 2016ൽ എൽഡിഎഫ്‌ സർക്കാർ വന്നശേഷം ഡോക്ടർമാർ ഒഴികെയുള്ള 192 പേരെ പിരിച്ചുവിടുകയായിരുന്നു.

നഴ്‌സ്‌, പാരമെഡിക്കൽ ജീവനക്കാർ, അറ്റൻഡർ, ക്ലർക്ക്‌ തസ്‌തികകളിലേക്കായിരുന്നു നിയമനങ്ങൾ. ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ്‌ എന്ന സർക്കാർ ഏജൻസിയാണ്‌ വിവാദമായ നിയമനങ്ങൾ നടത്തിയത്‌. എംഎൽഎയുടെ കത്തും മൂന്ന് ലക്ഷം രൂപയുമായിരുന്നു മെഡിക്കൽ കോളേജ്‌ ജോലിക്കായുള്ള യോഗ്യതയെന്ന് ആരോപണമുയർന്നു. ഒഴിവുകൾ സംബന്ധിച്ച്‌ മുഖ്യധാരാ പത്രങ്ങളിൽ പരസ്യം നൽകിയില്ല, കൂടിക്കാഴ്‌ച നടത്തിയില്ല, യോഗ്യതാ മാനദണ്ഡം പാലിച്ചില്ല എന്നിവ പരിശോധനയിൽ തെളിഞ്ഞു.

192 പേർക്ക്‌ മതിയായ യോഗ്യതയില്ലെന്നും കൈക്കൂലിയും നേതാക്കളോടുള്ള അടുപ്പവും മാത്രമാണ്‌ പരിഗണിച്ചതെന്നും വിജിലന്റ്സ് കണ്ടെത്തി. നിയമനം റദ്ദാക്കി പിഎസ്‌സിക്ക്‌ വിടണമെന്നും വിജിലന്റ് സ് ശുപാർശ ചെയ്‌തു. 2016ൽ എൽഡിഎഫ്‌ സർക്കാർ വന്നശേഷം ഡോക്ടർമാർ ഒഴികെയുള്ള 192 പേരെ പിരിച്ചുവിട്ടു. മുഴുവൻ തസ്‌തികയും സൃഷ്ടിച്ചു. അതിലേക്ക്‌ നിയമനം നടത്താൻ പിഎസ്‌സിയ്ക്ക് നിർദേശം നൽകി. തസ്‌തിക സൃഷ്ടിക്കാതെയും ഒഴിവുകളുടെ എണ്ണം അറിയിക്കാതെയും നിയമനം നടത്തിയതിനാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും അപ്പോഴേക്ക് മെഡിക്കൽ കോളേജിന് നഷ്ടമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News