Kaathal:’കാതലില്‍ എന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി’; സെറ്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂക്ക| Mammootty

സിനിമയെ നെഞ്ചോട് ചേര്‍ക്കുന്ന എല്ലാ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിലെ(Kaathal movie) തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായെന്ന് മമ്മൂട്ടി(Mammootty). ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏറെ ഹിറ്റായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം ജ്യോതികയാണ് മമ്മൂക്കയുടെ നായികയായി എത്തുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് സെറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

വളരെ ഊര്‍ജ്ജസ്വലരായ ടീമിനൊപ്പമാണ് പ്രവര്‍ത്തിച്ചതെന്നും താന്‍ അത് ആസ്വദിച്ചുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതല്‍ എന്ന പ്രത്യേകതയുമുണ്ട്. റോഷാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍. ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നിറപുഞ്ചിരിയോടെ മമ്മൂക്കയും ജ്യോതികയും വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന രീതിയിലുള്ള പോസ്റ്റര്‍ ചിത്രം മനോഹരമായ ഒരു പ്രണയത്തിന്റെ കഥയാകും എന്ന സൂചന നല്‍കുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News