തലശേരി(Thalassery)യില്‍ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവത്തിലെ പ്രതി മുഹമ്മദ് ഷിഷാദിന് ജാമ്യം. തലശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബർ 3 വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്ത് കൊടുംവളവിൽ നോ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here