മികച്ച വനിതാ റിപ്പോര്‍ട്ടര്‍ക്കുള്ള ലോക്ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ ദൃശ്യ മാധ്യമ പുരസ്‌ക്കാരം കൈരളി ന്യൂസിന് ; എസ്.ഷീജ മികച്ച വനിതാ റിപ്പോര്‍ട്ടര്‍

മികച്ച വനിതാ റിപ്പോര്‍ട്ടര്‍ക്കുള്ള ലോക്ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ ദൃശ്യ മാധ്യമ പുരസ്‌ക്കാരം കൈരളി ന്യൂസിന്. മുന്‍ കേന്ദ്രമന്ത്രിയായ രാജ് നാരായണ്‍ജിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌ക്കാരമാണ് കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഷീജയ്ക്ക് ലഭിച്ചത്.

തിങ്കളാഴ്ച്ച വൈകിട്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ദൃശ്യ മാധ്യമ വിഭാഗം, സീരിയല്‍ വിഭാഗം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വ്യക്തിത്വങ്ങളെയാണ് 9 അംഗ ജൂറി കമ്മിറ്റി രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News