AA Rahim: ദില്ലി യൂണിവേഴ്സിറ്റിലെ ഹിന്ദി നിർബന്ധിത പരീക്ഷ പിൻവലിക്കണമെന്ന് എഎ റഹീം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി

ദില്ലി യൂണിവേഴ്സിറ്റിയിലെ(delhi university) ഹിന്ദി(hindi) നിർബന്ധിത പരീക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി. കേന്ദ്ര സർവ്വകലാശാലയിലെ ഇത്തരം നീക്കങ്ങൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതും രാജ്യത്തിന്റെ വൈവിധ്യത്തെ അവഹേളിക്കുന്നതുമാണെന്ന് കത്തിൽ പറയുന്നു.

സാങ്കേതിക നവീകരണത്തിലും വൈദഗ്ധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മാധ്യമങ്ങൾ പലപ്പോഴും സാമൂഹിക മൂല്യങ്ങൾ കൈവിടുന്നു ; ഡോ. ജോൺ ബ്രിട്ടാസ് എം പി

സാങ്കേതിക നവീകരണത്തിലും വൈദഗ്ധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മാധ്യമങ്ങൾ പലപ്പോഴും സാമൂഹിക മൂല്യങ്ങളും , സാംസ്കാരികവും സാമൂഹികവുമായ പ്രതിബദ്ധതയും കൈവിടുന്നുവെന്നു ജോൺ ബ്രിട്ടാസ് എം പി . യു എ ഇ യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമിന് നൽകിയ അഭിമുഖത്തിലാണ് ജോൺ ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത് . ജോൺ ബ്രിട്ടാസിന്റെ അഭിമുഖം വാം ഏജൻസിയുടെ ഔദ്യോഗിക പോർട്ടലിൽ നല്കുകയും ചെയ്തിട്ടുണ്ട് .

അബുദാബിയിൽ നടന്ന ഗ്ലോബൽ മീഡിയ കോൺഗസിനിടെയാണ് യു എ ഇ യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ആണ്  ജോൺ ബ്രിട്ടാസിന്റെ അഭിമുഖം പകർത്തിയത് . മാറുന്ന കാലത്തെ മാധ്യമങ്ങളെ ക്കുറിച്ചുള്ള ആധികാരികമായ സംഭാഷണം കൂടിയായിരുന്നു ഈ അഭിമുഖം. മാധ്യമങ്ങൾക്ക് സാങ്കേതികമായ നവീകരണം അനിവാര്യമാണെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു . മാധ്യമങ്ങൾ ശക്തവും സ്വാധീനമുള്ളതുമായ ഒരു വ്യവസായമാണ് . നവീകരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ചരിത്രപരമായ വീക്ഷണം അവഗണിക്കുന്നുവെന്നു ജോൺ ബ്രിട്ടാസ് അഭിമുഖത്തിൽ പറഞ്ഞു .

യുഎഇയിലെ , മതപരവും സാംസ്കാരികവുമായ സഹിഷ്ണുത ഈ മഹത്തായ രാജ്യത്തിന്റെ പ്രധാന മൂല്യമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു . മാധ്യമങ്ങൾ അവരുടെ ഉള്ളടക്കത്തിലും സഹിഷ്ണുതയുടെ അടിസ്ഥാന മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നും ഇന്ത്യൻ പാർലമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് കമ്മിറ്റി അംഗമായ ജോൺ ബ്രിട്ടാസ് പറഞ്ഞു.

ഇന്ത്യയിൽ, വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യം രാജ്യത്തിന്റെ ഭരണഘടനയിലെ മതനിരപേക്ഷത എന്ന ആശയത്തിൽ വേരൂന്നിയിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു . അബുദാബിയിൽ നടന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ അതിഥിയായി പങ്കെടുത്ത ജോൺ ബ്രിട്ടാസ് അപ് സ്‌കില്ലിങ് ആൻഡ് ട്രെയിനിങ് എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തിയിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News