Governor: അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫ് പോലും തനിക്കില്ല: ഗവർണർ

അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫ് പോലും തനിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan). മൂന്നോ നാലോ സ്റ്റാഫ് മാത്രമാണ് ഉള്ളത്. അധികമായി ആരെയും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ അഞ്ഞൂറ് സ്റ്റാഫ് ഉണ്ടായേക്കാം. അക്കാര്യം താനല്ല നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Delhi: ദില്ലി ആരോഗ്യമന്ത്രിക്ക് ജയിലിൽ സുഖചികിത്സ; വീഡിയോ പുറത്ത്

ആംആദ്മി(aap) പാർട്ടി നേതാവും ദില്ലി ആരോഗ്യ മന്ത്രിയുമായ സത്യേന്ദ്ര ജെയിന്(Satyendar Jain) തിഹാർ ജയിലിൽ വിവിഐപി സൗകര്യങ്ങളാണെന്ന് ബിജെപി(bjp). കാലുകൾ മസാജ് ചെയ്യുന്നതായുള്ള ദ്യശ്യങ്ങൾ ബിജെപി ട്വീറ്റ് ചെയ്തു. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിൻ ജയിലിലായത്.

2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡൽഹിക്ക് സമീപം കൃഷിഭൂമി വാങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനും അടക്കം ഉപയോഗിച്ച് നാലു കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here