Beeyar Prasad:ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍; ചികിത്സാച്ചെലവിനായി സഹായം തേടി കുടുംബം

ഗാനരചയിതാവ് ബീയാര്‍ പ്രസാദ്(Beeyar Prasad) ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ദിവസം ഒന്നരലക്ഷം രൂപയാണ് ചികിത്സാച്ചെലവ്. ചലച്ചിത്രരംഗത്തെ കൂട്ടായ്മകളും സുഹൃത്തുക്കളും അദ്ദേഹത്തിനായി സഹായാഭ്യര്‍ത്ഥനയുമായി രംഗത്തുവന്നിട്ടുണ്ട്.

രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിന് ശേഷം പ്രസാദ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിക്കുകയുമായുരുന്നു.

1993-ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമയില്‍ എത്തുന്നത്. 2003-ല്‍ ‘കിളിച്ചുണ്ടന്‍ മാമ്പഴം’ മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി. ”ഒന്നാംകിളി രണ്ടാംകിളി…”, ”കേരനിരകളാടും ഒരുഹരിത ചാരുതീരം…”, ”മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി..” എന്നിങ്ങനെ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ നില്‍ക്കുന്ന മനോഹര ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ബീയാര്‍ പ്രസാദിന്റെ ചികിത്സാച്ചിലാവിനായി നമുക്ക് കൈകോര്‍ക്കാം: ഭാര്യ സനിതാ പ്രസാദിന്റെ അക്കൗണ്ടിലേക്കു പണം നല്‍കാം. സനിതാ പ്രസാദ് (വിധു പ്രസാദ്), എസ്.ബി.ഐ. തെക്കേക്കര, മങ്കൊമ്പ്, അക്കൗണ്ട് നമ്പര്‍- 67039536722, ഐ.എഫ്.എസ്. കോഡ്- SBIN0071084. ഗൂഗിള്‍ പേ നമ്പര്‍- 9447101495.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here