Accident: ളാഹ വാഹനാപകടം; കുട്ടി അപകടനില തരണം ചെയ്തു: മന്ത്രി വി എൻ വാസവൻ

ളാഹ വാഹനാപകടത്തിൽ പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തതായി മന്ത്രി വി.എൻ വാസവൻ(vn vasavan). ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒടുവിലായി രക്ഷപ്പെടുത്തിയ ഗോപിയുടെ കൈക്ക് ഗുരുതര പരുക്കുണ്ടെന്നും കൈപ്പത്തി മുറിച്ച് മാറ്റേണ്ടി വരുമെന്നും വിഎൻ വാസവൻ കൂട്ടിച്ചേർത്തു. മെഡിക്കൽ കോളജിൽ അഞ്ചുപേർ ചികിത്സയിലുണ്ട്. അതിൽ മൂന്ന് പേർക്ക് കാര്യമായ പരുക്കില്ല. ഭാഷ കൈകാര്യം ചെയ്യാൻ അന്ധ്രാ സ്വദേശിയായ ഡോക്ടറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ 8.40 ഓടെ ളാഹ വിളക്ക് വഞ്ചിക്ക് സമീപം കൊടും വളവിലായിരുന്നു അപകടം. അപകടത്തിന് തൊട്ടുപിന്നാലെ എത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉയഭാനവും ,പി ആർ പി സി പ്രവർത്തകരും നാട്ടുകാരും ഫയർ ഫോഴ്സും മോട്ടോ വാഹന വകുപ്പും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

വാഹനത്തിനുള്ളിൽ കുടുങ്ങി പോയ അഞ്ച് പേരെ രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. അപകടത്തിൽ പരിക്കേറ്റ 21 പേരെ ആദ്യം പെരുന്നാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ , അരുൾ , രാജ ശേഖരൻ , ഗോപൻ , രാജേഷ് തുടങ്ങിയ അഞ്ച് പേരെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 44 അംഗ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനമോടിച്ച ഡ്രൈവറുടെ പരിചയ കുറവാണ് അപകടത്തിനിടയാക്കിയ ന്നാണ് പ്രാഥമിക നിഗമനം . ക്രെയിനുകളും ജെസിബിയും ഉപയോഗിച്ച്‌ ഉയർത്തിയ അപകടത്തിൽ പെട്ട ബസ് ളാഹയിലെ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News