ഹിന്ദി നിർബന്ധിത പരീക്ഷ പിൻവലിക്കണം ; കേന്ദ്ര വിദ്യഭ്യാസ മന്ത്രിക്ക് കത്ത് നൽകി എ എ റഹീം എംപി

ദില്ലി യൂണിവേഴ്സിറ്റിലെ ഹിന്ദി നിർബന്ധിത പരീക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി കേന്ദ്ര വിദ്യഭ്യാസ മന്ത്രിക്ക് കത്ത് നൽകി. ഇത്തരം നീക്കങ്ങൾ വിദ്യാർത്ഥികൾക്ക് ബിരുദം നേടുന്നതിൽ തടസമാകുമെന്നും മുൻപുണ്ടായിരുന്നതുപോലെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ പരീക്ഷ എഴുതാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് കത്തിലെ ആവശ്യം.

കേന്ദ്ര സർവ്വകലാശാലയിലെ ഇത്തരം നീക്കങ്ങൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതും ഈ രാജ്യത്തിന്റെ വൈവിധ്യത്തെ അവഹേളിക്കുന്നതുമാണെന്ന് കത്തിൽ റഹീം എംപി വിമർശിച്ചു. അതേസമയം വരും ദിവസങ്ങളിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News