ഗോവയില്‍ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം | IFFI 2022

53-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാള തെുടക്കം. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുക. ചലച്ചിത്ര മേളയില്‍ നിരവധി ഫീച്ചര്‍ സിനിമകളും നോണ്‍-ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ ഫിലിം, നോണ്‍-ഫീച്ചര്‍ ഫിലിം വിഭാഗങ്ങളില്‍ Hadinelentu, The show must Go on (ദി ഷോ മസ്റ്റ് ഗോ ഓണ്‍) എന്നിവ ഉദ്ഘാടന ചിത്രങ്ങളാകും.

മേള സംഘടിപ്പിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലും ഗോവ സര്‍ക്കാരും ചേര്‍ന്നാണ്. കഴിഞ്ഞ പതിപ്പില്‍ സുപ്രധാനമായ നിരവധി സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐഎഫ്എഫ്ഐ 2022ല്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വരുണ്‍ ധവാനും കൃതി സനോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദി ചിത്രം ബേദിയ മേളയില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഡിസംബര്‍ 2ന് Zee5ല്‍ റിലീസ് ചെയ്യുന്ന മധുര്‍ ഭന്താര്‍ക്കറുടെ ‘ ഇന്ത്യ ലോക്ക്ഡൗണ്‍’ ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കുമെന്നും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഎഫ്എഫ്ഐ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍

ഗോവ അന്താരാഷ്ട ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിരവധി ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍

വിവേക് അഗ്‌നിഹോത്രിയുടെ ദി കശ്മീര്‍ ഫയല്‍സ്

സൂര്യ ചിത്രം ജയ് ഭീം

ദ്വിഭാഷാ ചിത്രം മേജര്‍

ബംഗാളി ചിത്രം ടോണിക്

മഹാനന്ദ

ത്രീ ഓഫ് അസ്

സിയ

ധബാരി ക്യുരുവി

നാനു കുസുമ

ലോട്ടസ് ബ്ലൂംസ്

സൗദി വെള്ളാക്ക

ഫ്രെയിം

ഷേര്‍ ശിവരാജ്

ഏക്ദാ കായ് സാല

പ്രതിക്ഷ്യ

കുരങ്ങ് പെഡല്‍

കിട

സിനിമാ ബന്ദി

കുദിരാം ബോസ്

വിനോദ് ഗണത്രയുടെ നേതൃത്വത്തിലുള്ള 12 അംഗസമിതിയാണ് ഫീച്ചര്‍ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

നോണ്‍ – ഫീച്ചര്‍ സിനിമകള്‍

പാതാള്‍ ടീ

ആയുഷ്മാന്‍

ഗുരുജന

ഹതിബോന്ധു

ഖജുരാഹോ, ആനന്ദ് ഓര്‍ മുക്തി

ചു മെഡ് നാ യുല്‍ മെദ്

ബിഫോര്‍ ഐ ഡൈ, മധ്യാന്തര

വാഗ്രോ, വീട്ടിലേക്ക്

ബിയോന്‍ഡ് ബ്ലാസ്റ്റ്

രേഖ

യാനം

ലിറ്റിംല്‍ വിംഗ്സ്

ഒയിനം ഡോറന്‍ അധ്യക്ഷനായുള്ള സമിതിയാണ് നോണ്‍ ഫീച്ചര്‍ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ചന്ദ്രശേഖര്‍ എ, ഹരീഷ് ഭിമാനി, മനീഷ് സൈനി, പി ഉമേഷ് നായിക് എന്നിവരാണ് നോണ്‍ ഫീച്ചര്‍ വിഭാഗം സിനിമകള്‍ തിരഞ്ഞെടുത്ത ആറംഗ സമിതിയിലെ അംഗങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here