Highcourt: നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി; കുഫോസ് മുൻ വിസി സുപ്രീംകോടതിയിൽ

ഫിഷറീസ് സര്‍വകലാശാല(fisheries university) മുൻ വിസി കെ റിജി ജോൺ സുപ്രീംകോടതി(supremecourt)യിൽ. നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് റിജി ജോൺ സുപ്രീം കോടതിയെ സമീപിച്ചിത്. ഹർജി ഈ മാസം 25ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനം എന്നു ചൂണ്ടിക്കാട്ടി വി സി നിയമനം റദ്ദാക്കിയത്.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുഫോസ് വി.സിയുടെ നിയമനം അസാധുവാക്കിയത്‌. അതേസമയം, ഹൈക്കോടതി ഉത്തരവിൽ പിഴവുണ്ടെന്നും ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണെമെന്നും ആവശ്യപ്പെട്ടാണ് കെ റിജി ജോൺ അപ്പീൽ നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News