മകളുടെ വിവാഹ നിശ്ചയത്തിന് സാള്‍ട്ട് & പെപ്പര്‍ ലുക്കില്‍ തിളങ്ങി ആമിര്‍ ഖാന്‍| Aamir Khan

മകള്‍ ഇറയുടെ വിവാഹ നിശ്ചയത്തില്‍ സാള്‍ട്ട് പെപ്പര്‍ ലുക്കില്‍ തിളങ്ങി നടന്‍ ആമിര്‍ ഖാന്‍(Aamir Khan). ആമിര്‍ ഖാന്റെയും മുന്‍ ഭാര്യയും സിനിമാ നിര്‍മാതാവുമായ റീന ദത്തയുടേയും മകള്‍ ഇറാ ഖാനാണ് വിവാഹിതയാകുന്നത്. ഇറയുടേയും കാമുകന്‍ നുപുര്‍ ഷിഖരെയുടേയും വിവാഹ നിശ്ചയ ചടങ്ങിലാണ് താരം കിടിലന്‍ ലുക്കില്‍ എത്തിയത്.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സെലിബ്രിറ്റി ഫിറ്റനസ് ട്രെയ്നറായ നുപുര്‍ ഇറയെ പ്രപ്പോസ് ചെയ്യുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഇരുവരുടേയും വിവാഹം നിശ്ചയിക്കുന്നത്.

വിവാഹ നിശ്ചയ ചടങ്ങില്‍ ആമിര്‍ ഖാന്‍, മുന്‍ ഭാര്യ റീന ദത്ത, കിരണ്‍ റാവു എന്നിവര്‍ക്ക് പുറെ ബന്ധുവും നടനുമായ ഇമ്രാന്‍ ഖാന്‍, മന്‍സൂര്‍ ഖാന്‍ എന്നിവരും പങ്കെടുത്തു. വിവാഹ തീയതി സംബന്ധിച്ച വിവരങ്ങളൊന്നും നിലവില്‍ പുറത്ത് വന്നിട്ടില്ല.

Ira Khan and Nupur Shikhare engaged: Aamir Khan's daughter looks dreamy in a red gown | PINKVILLA

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News