നടി ഷക്കീല പങ്കെടുക്കുന്നതില്‍ എതിര്‍പ്പ്;ഒമര്‍ ലുലു ചിത്രം ‘നല്ല സമയം’ ട്രെയ്‌ലര്‍ ലോഞ്ച് ഒഴിവാക്കി| Shakkela

(Omar Lulu)ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയം ട്രൈലര്‍ ലോഞ്ച് ഇന്ന് വൈകുന്നേരം കോഴിക്കോട് പ്രമുഖ മാളില്‍ വച്ച് ഇന്ന് (19/11/2022) വൈകുന്നേരം നടത്താന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാന്‍ വന്ന അതിഥി പ്രശസ്ത താരം ഷക്കീല(Shakkela) ആണെന്ന കാരണം കൊണ്ട് മാള്‍ മാനേജ്മെന്റ് പ്രോഗ്രാം നടത്താന്‍ പറ്റില്ല എന്നും ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേല്‍ പ്രോഗ്രാം നടത്താം എന്നും പറയുകയായിരുന്നു. തങ്ങള്‍ അതിഥി ആയി വിളിച്ച ഷക്കീല ഇല്ലാതെ പ്രോഗ്രാം വക്കണ്ട എന്ന് പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലു കോഴിക്കോട് മാളില്‍ വച്ച പരിപാടി മാറ്റി വെക്കാന്‍ തീരുമാനിച്ചു.

ഷക്കീലയും ഒരു സിനിമാ താരം മാത്രം ആണ്. ഒരുപാട് സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗവും. പക്ഷേ ഇന്നത്തെ ഇത്ര പ്രോഗ്രസീവ് ആയ സമൂഹത്തിനും എന്തിന്റെ പേരില്‍ ആണ് ഷക്കീലയോട് അയിത്തം. മലയാള സമൂഹത്തിനു തന്നെ അപമാനകരമായ പ്രവര്‍ത്തിയാണ് കോഴിക്കോട് ഉള്ള ഈ മാള്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

ഈ വിഷയത്തില്‍ തന്റെ വിഷമം ഷെയര്‍ ചെയ്തു കൊണ്ട് ഷക്കീല സംവിധായകന്‍ ഒമര്‍ ലുലുവിന്റെ കൂടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News