Tech News:ഇന്ത്യക്കാര്‍ 2022ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്‌വേർഡുകൾ ഇതൊക്കെയാണ്…!

ഇന്ത്യക്കാര്‍ 2022ല്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ച പാസ്‌വേർഡുകൾ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ടാണ് പുറത്ത്. നോര്‍ഡ് സെക്യൂരിറ്റിയുടെ പാസ്വേര്‍ഡ് മാനേജര്‍ വിഭാഗമായ നോര്‍ഡ് പാസ് (Nordpass) ആണ് ‘ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന 200 പാസ്വേഡുകള്‍’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടിലെ ഏറ്റവും കൗതുകരമായ കാര്യം ‘password’ ആണ് ഏറ്റവും അധികം തവണ ഇന്ത്യക്കാര്‍ ഉപയോഗിച്ച പാസ്വേര്‍ഡ്.

ആളുകള്‍ ഇപ്പോഴും അക്കൗണ്ടുകള്‍ സംരക്ഷിക്കാന്‍ ദുര്‍ബലമായ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് നോര്‍ഡ് പാസ് റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുന്നത്. സ്പോര്‍ട്സ് ടീമുകള്‍, സിനിമാ കഥാപാത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ എല്ലാ പാസ്വേര്‍ഡ് ലിസ്റ്റിലും ആധിപത്യം പുലര്‍ത്തുന്നുണ്ട്. ഇതില്‍ ഏറ്റവും ജനപ്രിയമായവ കണ്ടെത്തലായിരുന്നു ലക്ഷ്യം- റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന 10 പാസ്വേര്‍ഡുകളുടെ ലിസ്റ്റ് ആണ് ചുവടെയുള്ളത്. ഇതില്‍ നിങ്ങളുടെ പാസ്വേര്‍ഡ് ഉണ്ടോ?

password – 34 ലക്ഷം തവണ

123456 – 1.6 ലക്ഷം

12345678 – 1.1 ലക്ഷം

bigbasket – 75,000

123456789 – 30,000

[email protected] – 20,000

1234567890 – 14,000

anmol123 – 10,000

abcd1234 – 8,900

googledummy – 8,400

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here