
തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസില്‍ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം.തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.15 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
പ്രതിയുടെ പ്രായവും,ക്രിമിനല്‍ പശ്ചാത്തലമില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.ഉപാധികളോടെയാണ് പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം നല്‍കിയത്.ഓരോ ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.കേസ് അന്വേഷിക്കുക ജില്ലാ ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഈ മാസം മൂന്നാം തീയ്യതിയാണ് കാറില്‍ ചാരി നിന്നതിന്റെ പേരില്‍ ആറ് വയസ്സുകാരനെ മുഹമ്മദ് ഷിഹാദ് ചവിട്ടിത്തെറിപ്പിച്ചത്.ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രെംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here