
കോൺഗ്രസ് അധിക്ഷേപത്തെ തുടര്‍ന്ന് പാർട്ടി വിട്ട മുന്‍ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ലീഗ് പതാക കെട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച വെമ്പായം നസീറിന്റെ വീടിന് നേരയാണ് ആക്രമണം നടത്തിയത്. കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടിയതാണ് തനിക്കെതിരെയുള്ള നിരന്തര ഭീഷണിക്ക് കാരണമെന്ന് വെമ്പായം നസീര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
കഴക്കൂട്ടത്ത് നടന്ന യുഡിഎഫ് പരിപാടില്‍ ലീഗ് പതാകയുമായി എത്തിയ വെമ്പായം നസീറിനെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചത് അന്ന് വിവാദമായിരുന്നു. ലീഗിന്റെ പച്ചക്കൊടി പാകിസ്താനില്‍ കെട്ടിയാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിച്ചത്. തുടര്‍ന്ന് ലീഗ് വിട്ട നസീര്‍ ഐഎല്‍എല്ലില്‍ ചേര്‍ന്നു. ഇതിനുശേഷമാണ് തനിക്കുനേരെയുള്ള നിരന്തര ഭീഷണിയെന്നാണ് വെമ്പായം നസീര്‍ പറയുന്നത്.
സംഭവത്തില്‍ പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് വെമ്പായം നസീര്‍ പറയുന്നത്. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്
നസീര്‍ ഡിജിപിക്ക് പരാതി നല്‍കി. കൂടാതെ പ്രതിപക്ഷ േനതാവ് വിഡി സതീശനും നസീര്‍ പരാതി നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here