തെലങ്കാന എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണത്തിന് സ്റ്റേ നല്കണമെന്ന ആവശ്യം തള്ളി കോടതി

തെലങ്കാന എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ് അന്വേഷണത്തിന് സ്റ്റേ നല്കണമെന്ന ബി എല്‍ സന്തോഷിന്റെ ആവശ്യം തെലങ്കാന ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണ സംഘവുമായി സഹകരിക്കാന്‍ ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന് തെലങ്കാന ഹൈക്കോടതി നിര്‍ദേശം നല്‍കി. ദില്ലി പൊലീസിനോടും അന്വേഷണത്തിന് സഹകരിക്കാന്‍ നിര്‍ദേശം നല്‍കി അന്വേഷണം പുരോഗമിക്കുന്നത് വരെ ബി എല്‍ സന്തോഷിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു.

തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തന്നെയാണ് തുഷാന്‍ വെള്ളാപ്പള്ളിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് എംഎല്‍എമാരെ ബിജെപി ചാക്കിലാക്കന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ ഓഡിയോ ക്ലിപ്പുകളും ടി ആര്‍ എസ് പുറത്തുവിട്ടിരുന്നു. നിലവില്‍ തെലങ്കാന പൊലീസ് ശക്തമായ അന്വേഷണമാണ് ഓപ്പറേഷന്‍ താമരയില്‍ നടത്തുന്നത്. ടി.ആര്‍.എസ് MLA മാരെ കൂറുമാറ്റാന്‍ തുഷാര്‍ വെള്ളാപ്പള്ളി കോഴ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.

BJP യുടെ ഇടനിലക്കാരനായി തുഷാര്‍ കോഴ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു ടി.ആര്‍.എസ് പുറത്ത് വിട്ടിരുന്നത്. തുഷാറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തെലങ്കാനാ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേരളത്തിലും തെലങ്കാന പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. കൊച്ചി, കൊല്ലം, കാസര്‍ഗോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയന്നാണ് വിവരം. കൊച്ചിയല്‍ നടത്തി പരിശോധനില്‍ തുഷാറുമായി ബന്ധമുള്ളയാളുടെ ലാപ്ടോപടക്കം പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉന്നത ബിജെപി നേതാക്കളിലേക്കും അന്വേഷണം നീളുന്നത്. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ തെലങ്കാന പൊലീസ് ചോദ്യം ചെയ്യും. ബിജെപി ഉന്നത നേതാക്കളിലേക്കുള്ള അന്വേഷണം വളരെ നിര്‍ണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News