Hyderabad:വാഹനാപകടം; ഹൈദരാബാദില്‍ മലയാളി മാധ്യമ പ്രവര്‍ത്തക മരിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു. പടിയൂര്‍ സ്വദേശി വിരുത്തിപറമ്പില്‍ സൂരജിന്റെ മകള്‍ നിവേദിത ആണ് മരിച്ചത്. 26 വയസായിരുന്നു.

ഹൈദരാബാദില്‍ Etv ഭാരത് ചാനല്‍ ജീവനക്കാരി ആയിരുന്നു. രാവിലെ ജോലിക്കു പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെ റിപ്പോര്‍ട്ടര്‍ TV തൃശൂര്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു.

സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും. നിവേദിതയുടെ മരണത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ അനുശോചിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here