ADVERTISEMENT
കോണ്‍ഗ്രസ് വിട്ട കെ പി സി സി മുന്‍ വൈസ് പ്രസിഡന്റ് സി കെ ശ്രീധരനെ സി പി ഐ എമ്മിലേക്ക് സ്വീകരിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
വര്‍ഗ്ഗീയതയോട് സന്ധി ചെയ്യുന്ന കോണ്‍ഗ്രസ് നയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി കെ ശ്രീധരന് ആവേശകരമായ സ്വീകരണമാണ് കാഞ്ഞങ്ങാട് നല്‍കിയത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സി കെ ശ്രീധരനെ ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു.
സുധാകരന്റെ ആര്‍ എസ് എസ് അനുകൂല നിലപാട് വ്യക്തിപരമായി കാണാനാവില്ല.. കോണ്‍ഗ്രസും – ആര്‍ എസ് എസും – ബി ജെ പി ക്കുമിടയില്‍ വരമ്പുകളൊന്നുമില്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് ഏത് സമയത്തും അപ്പുറത്തേക്ക് ചേക്കാറാവുന്ന സാഹചര്യമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ആര്‍ എസ് എസിനെ സഹായിക്കുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് കോണ്‍ഗ്രസിന് മാത്രമല്ല കേരളത്തിനാകെ ലജ്ജാകരമാണെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച നേതാക്കള്‍ അഡ്വ എം ആര്‍ ശിവപ്രസാദ്, അഡ്വ. കെ ടി ജോസഫ് , വീക്ഷണം പത്രം കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ കെ വി സുരേന്ദ്രന്‍, ബിഡിജെഎസ് ജില്ലാസെക്രട്ടറി അഡ്വ. എം ഡി ദിലീഷ് കുമാര്‍ എന്നിവരെ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.