കെ റെയില്‍ ഉപേക്ഷിക്കില്ല; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സില്‍വര്‍ലൈന്‍ ഒരു കാരണവശാലും ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നും കേന്ദ്രത്തിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സി പി ഐ എമ്മിനോ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കോ അക്കാര്യത്തില്‍ സംശയമില്ല. കേരളത്തിന്റെ 50 വര്‍ഷത്തിനപ്പുറത്തെ വികസനം ഉറപ്പു വരുത്തുന്നതാണ് സില്‍വര്‍ ലൈനെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സി കെ ശ്രീധരനെ പോലൊരു കോണ്‍ഗ്രസ് നേതാവ് സിപിഐഎമ്മിലേക്ക് വന്നത് വിപ്ലവകരമായ തീരുമാനത്തിന്റെ ഭാഗമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സുധാകരന്റെ ആര്‍ എസ് എ അനുകൂല നിലപാട് വ്യക്തിപരമായ നിലപാടായി കാണരുതെന്നും. കോണ്‍ഗ്രസില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ബി ജെ പി- ആര്‍ എസ് എസിലേക്ക് ചേക്കേറാന്‍ സൗകര്യമുണ്ടെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ ബി ജെ പി യാകില്ല എന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും സി കെ ശ്രീധരന് നല്‍കിയ സ്വീകരണ ചടങ്ങില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here