സുധാകരന്റെയും ചെന്നിത്തലയുടെയും ഇടപെടല്‍; ശശി തരൂരിന് മലബാറില്‍ വിലക്ക്

ശശി തരൂരിന് മലബാറില്‍ വിലക്ക്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ മുന്നോടിയായുള്ള ശശി തരൂരിന്റെ മലബാര്‍ പര്യടനം റദ്ദാക്കി

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവനകള്‍ ഉണ്ടാക്കിയ അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. കേരളം ലക്ഷ്യമാക്കിയുള്ള പുതിയ നീക്കത്തിന് മലബാറില്‍ നിന്നാണ് തുടക്കം. പാണക്കാട് സന്ദര്‍ശനം ഉള്‍പ്പെടുന്ന മലബാര്‍ പര്യടനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരേയും തരൂര്‍ കാണുന്നുണ്ട്. വരുന്ന 4 ദിവസങ്ങളിലായി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പരിപടികളില്‍ തരൂര്‍ പങ്കെടുക്കും. തരൂരിനെ അവഗണിക്കാനാവില്ലെന്ന് മലബാറില്‍ കരുക്കള്‍ നീക്കുന്ന എം.കെ.രാഘവന്‍ എം പി പറഞ്ഞു.

താഴെത്തട്ടില്‍ സ്വാധീനമില്ലെന്ന ആരോപണമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കവേ ശശി തരൂരിനെതിരെ കേരള നേതാക്കള്‍ പ്രധാനമായും ഉയര്‍ത്തിയത്. ഇതിന് പരിഹാരം കാണുന്നതിനൊപ്പം പൊതുസമൂഹത്തിലുള്ള സ്വീകാര്യതയും പിന്തുണയും കൂടി നേട്ടമാക്കി മാറ്റാനൊരുങ്ങുകയാണ് ശശി തരൂര്‍. ശശി തരൂര്‍ കേരളത്തില്‍ സജീവമാകുന്നത് കെ.മുരളീധരനും സ്വാഗതം ചെയ്തിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധയൂന്നിയിരുന്ന തരൂരിന്റെ കണ്ണുകള്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത് ലീഗ് അടക്കമുള്ള കക്ഷികളുടെ മൗനാനുവാദത്തോടെയാണെന്ന സംശയവും ബലപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News