താന്‍ പങ്കെടുക്കുന്നെന്ന കാരണത്താല്‍ സിനിമയുട ട്രെയിലര്‍ ലോഞ്ചിന് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി നടി ഷക്കീല. ഇത് തന്റെ ആദ്യത്തെ അനുഭവമല്ലെന്നും മുന്‍പും ഇതുപോലത്തെ സംഭവങ്ങള്‍ നേരിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചാണ് മാള്‍ അധികൃതര്‍ തടഞ്ഞത്.
‘എനിക്കിത് ആദ്യത്തെ അനുഭവമല്ല. കാലാകാലങ്ങളായി നടക്കുന്നുണ്ട്. എല്ലാവേയും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. കോഴിക്കോടുള്ള ഒരുപാട് പേര്‍ എനിക്ക് മെസ്സേജ് അയച്ചു. എനിക്ക് നല്ല വിഷമമായി. ഈ സംഭവം എന്നെ വേദനിപ്പിക്കുന്നതാണ്. നിങ്ങളാണ് എന്നെ ഈ നിലയിലെത്തിച്ചത്. നിങ്ങള്‍ തരുന്ന അംഗീകാരം മറ്റു പലരം തരുന്നില്ല’-ഷക്കീല പറഞ്ഞു.
മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതിന് ശേഷം മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here