കെ.പി.സുധീരയ്ക്ക് തുര്‍ക്കിയില്‍ ആദരവ്

ഇസ്താംബുള്‍ -ബള്‍കാന്‍ യൂറോപ്പ് മുതല്‍ ഏഷ്യാ മൈനര്‍ വരെ തുര്‍ക്കിയിലെ പത്ത് നഗരങ്ങളില്‍ നടന്ന അഖില ഭാരതീയ കവി സമ്മേളനത്തില്‍ കെ.പി. സുധീരയെ ബ്ലസ്സ്ഡ് ലേഡി ഓഫ് ദ ടൈം ,മിസ് ഹാട്രിക് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ എ.ഐ.പി.സി. സ്ഥാപകന്‍ പ്രൊഫ.ഡോ.ലാറി ആസാദ് അധ്യക്ഷനായിരുന്നു.ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സ്ട്രീംലെറ്റ് ധക്കാര്‍, മനോമതി കുര്‍മി, ജ്യോതി ബറാമി, പ്രൊഫ. ഫെമിനിന്‍ മറാക്, ഡോ.ജി.എസ്. സരോജ ഇവര്‍ സംബന്ധിച്ചു.ഇസ്താംബുള്‍ പ്രതിനിധി ശ്രീമതി. ആന്‍ -ഡി -സില്‍വ മുഖ്യാതിഥിയായിരുന്നു.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാരികള്‍ സംബന്ധിച്ചു. ലോകാത്ഭുതങ്ങളായ എഫീസസ്, ഹേജിയ സോഫിയ തുടങ്ങിയവ സന്ദര്‍ശിച്ചു. കരിങ്കടല്‍, മെഡിറ്ററേനിയന്‍ കടല്‍, ഏജിയന്‍ കടല്‍, മര്‍മര, ബോസ് ഫോറസ് കടല്‍ തുടങ്ങിയവയിലൂടെ സഞ്ചരിച്ചു. പുരാതന ഗ്രീക്ക് .പാമുക്കലെ, കിഴക്കന്‍ റോം, ഇസ്താംബുള്‍ ,എഫീസിയസ്, ബൈസാന്‍ടിയം, അങ്കാരാ ,ബുര്‍സ , ഇസ്മീര്‍ തുടങ്ങിയ നഗരങ്ങള്‍ എഴുത്തുകാരികള്‍ സന്ദര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News