ഗവർണറുടെ വാദം പൊളിയുന്നു ; അഡീഷണൽ പിഎയുടെ നിയമനമടക്കം ഗവർണറുടെ ആവശ്യപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് | Governor

രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന ഗവർണറുടെ വാദം പൊളിയുന്നു.അഡീഷണൽ പിഎയുടെ നിയമനമടക്കം ഗവർണറുടെ ആവശ്യപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്.

രാജ്ഭവൻ മുഴുവൻ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന ഗവർണറാണ്, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് എണ്ണത്തിൽ ആരോപണമുന്നയിക്കുന്നത് എന്നാണ് ആക്ഷേപം.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഈ വാദമാണ് പൊളിയുന്നത്.

ഗവർണറുടെ ഇഷ്ടക്കാർ തന്നെയാണ് സ്റ്റാഫായി രാജ്ഭവനിലെത്തിയത് എന്ന് തെളിയിക്കുന്നവയാണ് രേഖകൾ. പ്രിൻസ് എസ് ഡി രാജ്ഭവൻ പിആർഓ ആയി പുനർനിയമിക്കപ്പെട്ടതും, ബിജെപി മുൻ സംസ്ഥാന സമിതി അംഗം ഹരി എസ് കർത്ത ഗവർണറുടെ അഡീഷണൽ പിഎ ആയതും, സൂപ്പർ ന്യൂമറിയായി സൃഷ്ടിച്ച ഫോട്ടോഗ്രാഫർ തസ്തികയിൽ ദിലീപ് കുമാർ എത്തിയതും ഗവർണറുടെ ആവശ്യപ്രകാരം.

രാജ്ഭവനിൽ ആകെ ജോലി ചെയ്യുന്ന 144 പേരിൽ 74 പേരും താൽകാലിക നിയമനം ലഭിച്ചവരാണ്. ഇവരുടെ നിയമനം പബ്ളിക് സർവീസ് കമീഷൻ മുഖേനയല്ല. ഇതെല്ലാം പിൻവാതിൽ നിയമനമാണെന്ന് പകൽ പോലെ വ്യക്തം. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

ഒരുവർഷത്തിൽ ശരാശരി നൂറിൽതാഴെ ഫയലാണ്‌ രാജ്‌ഭവൻ കൈകാര്യം ചെയ്യുന്നത്. ഇതിനായാണ്‌ 144 പേരെ ഗവർണർ പേഴ്‌സണൽ സ്‌റ്റാഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. പ്രതിമാസം ശരാശരി മുന്നൂറ്‌ മുതൽ അഞ്ഞൂറിലധികം ഫയൽ കൈകാര്യം ചെയ്യേണ്ടിവരുന്ന സംസ്ഥാന മന്ത്രിയുടെ ഓഫീസിലും വസതിയിലുമായി പരമാവധി 25 പേരെയാണ്‌ നിയമിക്കുന്നത്‌‌. ഇതിൽ ഭൂരിപക്ഷവും സർക്കാർ സർവീസിലുള്ളവരും.

ആ ഗവർണറാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫുകൾ അനാവശ്യവും ധൂർത്തുമെന്ന്‌ ആരോപിക്കുന്നത് എന്നാണ് ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News