ADVERTISEMENT
അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ 13 -ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് ഇ എം എസ് സ്‌റ്റേഡിയത്തിൽ പതാക ഉയരും.സ്വാഗതസംഘം ചെയർപേഴ്‌സൺ കെ ജി രാജേശ്വരി പതാക ഉയർത്തും.
പകൽ രണ്ടിന് മുഹമ്മയിൽ സുശീല ഗോപാലന്റെ സ്‌മൃതി മണ്ഡപത്തിൽനിന്നുള്ള പതാക കെ കെ ശൈലജ ജാഥാക്യാപ്‌റ്റൻ കെ കെ ജയമ്മയ്‌ക്ക് കൈമാറും.
കള്ളിക്കാട് ഭാർഗവിയുടെയും നീലകണ്‌ഠന്റെയും സ്‌മൃതിമണ്ഡപത്തിൽ നിന്നുള്ള പതാക ഡോ. ടി എൻ സീമ ജാഥാക്യാപ്‌റ്റൻ ലീല അഭിലാഷിന് കൈമാറും. നാളെ മുതൽ മൂന്നു ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. ജനാധിപത്യ മഹിളാ അസ്സോസിയേഷന്റ സംസ്ഥാന ദേശീയ നേതാക്കൾ ങ്ങടക്കം 712 പ്രതിനിധികൾ പങ്കെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.