
ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ ഖത്തർ ലോകകപ്പ് കളിക്കില്ല. ഇടത് തുടയിലുണ്ടായ പരിക്കിനെ തുടർന്നാണ് പിന്മാറ്റം. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു.
ലെസ് ബ്ലൂസിനൊപ്പം ട്രെയ്‌നിംഗ് നടത്തുന്നതിനിടെയാണ് ബെൻസെമയ്ക്ക് കാലിൽ അസാധാരണമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് എംആർഐ സ്‌കാൻ എടുത്തപ്പോഴാണ് തുടയ്ക്ക് പരിക്കുണ്ടെന്ന് അറിയുന്നത്.
‘എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും പിൻമാറിയിട്ടില്ല, പക്ഷേ ഇന്ന് എനിക്ക് എന്റെ ടീമിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് നൽകണം’- ബെൻസെമ പറഞ്ഞു. ഇത്തവണ ബാലൻ ഡി ഓർ നേടിയ താരമാണ് ബെൻസെമ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here