ADVERTISEMENT
തിരുവനന്തപുരം ആനയറ മഹാരാജാസ് ഗാർഡൻസ് ഉദയശ്രീയിൽ ടി കെ ശിവരാമൻ നായർ(87) അന്തരിച്ചു. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ നടക്കും.
വെള്ളറട വിപിഎം എച്ച് എസ് റിട്ട. അധ്യാപകനാണ്. വെള്ളറട എൻ എസ് എസ് കരയോഗം മുൻ പ്രസിഡന്റും പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ് . കോട്ടയം പുതുപ്പള്ളി എറിയാട് മേച്ചേരിൽ കുടുംബാംഗമാണ്.
ഭാര്യ : എൽ. ശാന്തകുമാരിയമ്മ (വിപിഎം എച്ച് എസ് റിട്ട. അധ്യാപിക). മക്കൾ : എസ് ശോഭനകുമാരി (പ്രൊവിഡന്റ് ഫണ്ട് റിട്ട. ട്രാൻസ്‌ലേറ്റർ , കൊച്ചി ), മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. രാധാകൃഷ്ണൻ (അസിസ്റ്റന്റ് ഡയറക്ടർ, മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ, കോട്ടയം ), എസ്. രാധാമണി (അക്കൗണ്ട്സ് ഓഫീസർ , ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റ്സ്, തിരുവനന്തപുരം ).
മരുമക്കൾ : കെ. പ്രഭാചന്ദ്രൻ നായർ (റിട്ട. അസിസ്റ്റന്റ് മാനേജർ, ഫാക്ട്, കൊച്ചി ), വി. എസ് ബിന്ദു ( സൂപ്രണ്ട് കെ എസ് ആർ ടി സി, ഹെഡ് ഓഫീസ് (തിരുവനന്തപുരം ), കെ ബാലഗോപാൽ . തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.