കോണ്‍ഗ്രസില്‍ തമ്മിലടി ; ഔദ്യോഗിക വിഭാഗത്തിനെതിരെ അതൃപ്ത വിഭാഗങ്ങള്‍ | Congress

കോണ്‍ഗ്രസില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ അതൃപ്ത വിഭാഗങ്ങള്‍ ഒരുമിക്കുന്നു. സംസ്ഥാനത്തെ ശശി തരൂരിന്റെ രംഗപ്രവേശനം നേതാക്കള്‍ നടത്തിയ കൂടിയാലോചനയുടെ ഭാഗം. തരൂരിന്റെ സംസ്ഥാനതല പരിപാടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. തരൂര്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തുമെന്ന് സൂചന.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെയുളള തരൂരിന്റെ ഒരോ നീക്കങ്ങളും നിര്‍ണായകമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നും പൂര്‍ണമായും തരൂര്‍ പുറത്തായി. ഇതിനെല്ലാം തരൂരിന്റെ കരുതിക്കൂട്ടിയുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ കേരളത്തിലെ നീക്കങ്ങള്‍ എന്നാണ് സൂചന.

കോണ്‍ഗ്രസില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ അതൃപ്ത വിഭാഗങ്ങള്‍ ഒരുമിക്കുകയാണ്. തരൂരിന്റെ നീക്കത്തിന് പിന്നിലും പ്രധാന അതൃപ്ത ഗ്രൂപ്പുകാരുടെ പിന്തുണയുണ്ട്. പാര്‍ട്ടി പദവികളില്‍ പരിഗണിക്കാതെ ഒഴിവാക്കപ്പെട്ട നിരവധി നേതാക്കള്‍ തരൂര്‍ വിഭാഗവുമായി ആശയവിനിമയം നടത്തുന്നുണ്ട്.

ബഹുജന സംഘടനാ നേതാക്കളും തരൂരുമായി ബന്ധപ്പെട്ടു. ഇന്ന് കേരളത്തില്‍ എത്തുന്ന തരൂര്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തും.തരൂരിന്റെ സംസ്ഥാനതല പരിപാടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും സംഘടിപ്പിക്കുന്ന പരിപാടികളിലും പ്രഭാഷണത്തിലും പങ്കെടുക്കും.

ചൊവ്വാഴ്ച സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള ലീഗ് നേതാക്കളുമായും തരൂര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.സുധാകരന്‍ ആര്‍എസ്എസ് ബന്ധം പരസ്യപ്പെടുത്തിയതോടെ കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധിയും ഈ കൂടിക്കാഴ്ചയില്‍ പ്രസക്തമാണ്.

നിലവിലുള്ള കെപിസിസി നേതൃത്വത്തോട് വലിയ അതൃപ്തി വച്ചുപുലര്‍ത്തുന്ന ലീഗ് അണികളുടെ മനസ് കൂടി അറിഞ്ഞാണ് തരൂരിന്റെ നീക്കങ്ങള്‍. എ ഗ്രൂപ്പിലെയും ലീഗിലെയും ഒരു വിഭാഗത്തിന്റെ ആശീര്‍വാദവും ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News